
സിനിമാരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി രജനികാന്തിന് ആശംസകള്‍ അറിയിച്ചത്.
” സിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രീ രജനീകാന്ത് ജിക്ക് അഭിനന്ദനങ്ങള്‍. വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ ശാശ്വതമായ സ്വാധീനം ചെലുത്തിയ അദ്ദേഹത്തിന്റെ യാത്ര ഐതിഹാസികമാണ്”, പ്രധാനമന്ത്രി കുറിച്ചു. രജനീകാന്തിനൊപ്പമുളള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
തന്റെ എക്‌സ് അക്കൗണ്ടിലൂടെ തിരിച്ചു പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് രജനീകാന്തും രംഗത്തെത്തി. ” ബഹുമാനപ്പെട്ട നരേന്ദ്ര മോദി ജി, നിങ്ങളുടെ ഊഷ്മളമായ ആശംസകള്‍ക്ക് ഞാന്‍ അങ്ങേയറ്റം നന്ദിയുളളവനാണ്. ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന ഒരു നേതാവില്‍ നിന്ന് അവ സ്വീകരിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. ഞിങ്ങളുടെ ദയയുളള വാക്കുകള്‍ക്ക് നന്ദി. ജയ് ഹിന്ദ്”, എഎന്നായിരുന്നു രജനികാന്തിന്റെ വാക്കുകള്‍.അതേസമയം രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ കൂലി’ തിയേറ്ററുകളില്‍ വലിയ വിജയമായി മുന്നേറുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group