13 നിത്യോപയോഗ സാധനങ്ങള്‍ സർക്കാർ സബ്സിഡിയോടെ 50 ശതമാനം വിലക്കുറവില്‍…! കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ആഗസ്റ്റ് 26 മുതല്‍: സാധനങ്ങള്‍ക്ക് വമ്പൻ വിലക്കുറവ്

Spread the love

തിരുവനന്തപുരം: ഓണവിപണിയിലെ വിലക്കയറ്റം പിടിച്ച്‌ നിർത്താനും അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാനുമുള്ള കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ ആഗസ്റ്റ് 26 ന് ആരംഭിക്കും.

ഏഴുദിവസം നീണ്ടു നില്‍ക്കുന്ന ഓണച്ചന്തകള്‍ സെപ്റ്റംബർ 4 വരെ നീണ്ട് നില്‍ക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗസാധനങ്ങള്‍ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയെക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും.

കേരളത്തിലെ വിവിധ സഹകരണസംഘങ്ങള്‍ കേരകർഷകരില്‍ നിന്നും നേരിട്ട് കൊപ്രശേഖരിച്ച്‌ ഉല്പാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണകളാണ് ഓണച്ചന്തകളിലൂടെ ജനങ്ങളിലേക്കെത്തുന്നത്. ദിനേശ്, റെയ്ഡ്കോ , മില്‍മ തുടങ്ങിയ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും പ്രത്യേകം വിലക്കുറവില്‍ ഓണച്ചന്തകളില്‍ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം നോണ്‍-സബ്സിഡി ഇനങ്ങളും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ഓണച്ചന്തകളില്‍ ലഭിക്കും. പ്രമുഖ ബ്രാന്‍റ് കമ്പനികളുടെ FMCG ഉല്പന്നങ്ങളും ഓഫർ വിലകളില്‍ ലഭ്യമാകും.