മലയാളികളെ പിഴിഞ്ഞ് സ്വകാര്യ ബസുകൾ;ഓണക്കാലത്ത് ദീര്‍ഘദൂര സ്വകാര്യ ബസ്സുകള്‍ക്ക് അമിതനിരക്ക്; 1000 – 2000 രൂപയുടെ ടിക്കറ്റിന് ഈടാക്കുന്നത് 2200 -4000 രൂപ; പ്രതിസന്ധിയിലായി യാത്രക്കാർ

Spread the love

 

കോട്ടയം : ഓണം ആഘോഷിക്കാൻ നാട്ടിലെത്തണമെങ്കിൽ മറുനാടൻ മലയാളികളുടെ കീശ കീറും. പിഴിയാൻ അന്തർസംസ്ഥാന ബസ് സ്വകാര്യ ബസ് ലോബി കാത്തിരിക്കുകയാണ്. ചുരുക്കത്തിൽ ഓണാഘോഷച്ചെലവിന് പിന്നാലെ നല്ലൊരു പൈസ കൂടി കൈയിൽ കരുതിയാൽ നാട്ടിലെത്താം.

ഇപ്പോൾ സാധാരണ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന് കോട്ടയത്തേയ്ക്ക് 1000- 2000 രൂപയാണെങ്കിൽ ഓണ നാളുകളിൽ അത് 2200 -4000 രൂപയിലേക്ക് ഉയരും. ഓൺലൈൻ ബുക്കിംഗ് സൈറ്റുകളിൽ ഉത്രാട നാളിൽ ഇപ്പോഴുള്ള പരമാവധി നിരക്ക് 3500- 3600 രൂപയാണ്. ഇതും കൂടും.

നിന്നും സമാന അവസ്ഥയാണ്. ഈ മാസം 30 മുതൽ തുടങ്ങുന്ന നിരക്ക് ഉത്രാടം വരെ നീളും. കോട്ടയത്ത് നിന്നു ബംഗളൂരുവിലേക്ക് ഓണപ്പിറ്റേന്ന് മുതൽ സെപ്തംബർ ഏഴു വരെയാണ് ഉയർന്ന നിരക്ക് ഈടാക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ നിലവിലോടുന്ന ബംഗളുരു സർവീസുകളിൽ ടിക്കറ്റ് ഏറെക്കുറെ പൂർണമായി. സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിക്കുന്നതിലാണ് യാത്രക്കാരുടെ പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരു, ചെന്നൈ, മംഗലാപുരം റൂട്ടുകളിലെല്ലാം സ്വകാര്യ കമ്പനികൾ ഓണ നാളുകളിൽ ആവശ്യം പോലെ സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. മുപ്പതോളം സർവീസുകൾ വരെ കോട്ടയം വഴി കടന്നു പോകുന്ന ദിവസങ്ങളുണ്ട്.

ചെന്നൈ, ബംഗളൂരു റൂട്ടുകളിൽ ട്രെയിൻ കുറവാണെന്നതും സ്വകാര്യ ബസ് കൊള്ള തടസമില്ലാതെ തുടരാൻ സഹായിക്കുന്നു. സംസ്ഥാനത്തിനകത്ത് മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്കു ഓണ നാളുകളിൽ സ്വകാര്യ കമ്പനികളുടെ കൂടുതൽ സർവീസുണ്ടാകും. ദീർഘദൂര പെർമിറ്റ് പരിധിയിൽ തട്ടി നിരവധ സ്വകാര്യ ബസ് കമ്പനികളുടെ മലബാർ സർവീസ് ഇല്ലാതായിരുന്നു. ഈ സ്ഥലങ്ങളിലേക്കെല്ലാം കോൺട്രാക്ട് കാര്യേജായി ഓടുന്ന സർവീസുകൾ ഓണനാളുകളിലുണ്ടാകും.