കേരള ക്രിക്കറ്റ്‌ ലീഗ് പ്രദർശന മത്സരത്തിൽ സെക്രട്ടറി ഇലവന് മിന്നും ജയം;29 പന്തില്‍ 69 റണ്‍സെടുത്ത വിഷ്ണുവിനോദിന്റെയും 36 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജുവിന്റെയും ബാറ്റിങ് പ്രകടനമാണ് സെക്രട്ടറി ഇലവന് വിജയവഴിയൊരുക്കിയത്

Spread the love

തിരുവനന്തപുരം: കെ.സി.എൽ സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ ടീമിന് മിന്നും ജയം. സച്ചിൻ ബേബി നയിച്ച പ്രസിഡന്‍റ് ഇലവനെ തോൽപ്പിച്ചാണ് സഞ്ജുവും ടീമും പ്രദർശന മത്സരത്തിൽ വിജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കെസിഎ പ്രസിഡണ്ട് ഇലവന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് അടിച്ചപ്പോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള കെസിഎ സെക്രട്ടറി ഇലവന്‍ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു.

സെക്രട്ടറി ഇലവനായി വിഷ്ണു വിനോദും സഞ്ജു സാംസണും അര്‍ദ്ധ സെഞ്ച്വറി നേടി. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കമായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) രണ്ടാം പതിപ്പിന് മുന്നോടിയായുള്ള ടീമുകളുടെ ഔദ്യോഗിക അവതരണം നാളെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് ആറ് മണിക്ക് ലീഗിലെ ആറ് ടീമുകളെയും അവതരിപ്പിക്കും.

ആദ്യ സീസണിന്റെ വിജയകരമായ നടത്തിപ്പിന് ശേഷം കൂടുതൽ മികവോടെയും ആവേശത്തോടെയുമാണ് രണ്ടാം സീസൺ എത്തുന്നത്.ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ, കെസിഎൽ ട്രോഫിയോടൊപ്പം ആറ് ടീമുകളുടെയും നായകന്മാരെ പരിചയപ്പെടുത്തും. തുടര്‍ന്ന് കെസിഎല്ലിന്‍റെ ഭാഗ്യ ചിഹ്നങ്ങളുടെ പേരുകൾ പ്രഖ്യാപിക്കും.