
വിഴിഞ്ഞം: ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങൾ ചിത്രീകരിച്ച് റീൽസായി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും വീഡിയോ ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെൺകുട്ടികളെ സൗഹൃദം നടിച്ച്
പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. ജീവൻ (19) ആണ് പോലീസ് പിടിയിലായത്.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ബസിനുളളിൽ വച്ച് പീഡിപ്പിച്ച കേസിലാണ് പ്രതി പിടിയിലായത്.
ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങൾ ചിത്രീകരിച്ച് റീൽസായി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും വീഡിയോ ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെൺകുട്ടികളെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കുന്നതുമായിരുന്നു പ്രതിയുടെ രീതിയെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയുടെ തുടർന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. ആർ. പ്രകാശിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രതിയെ തമിഴ്നാട്ടിലെ തിരുനൽവേലിയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.