താര സംഘടനയുടെ തലപ്പത്ത് വനിതകൾ ; അമ്മ പ്രസിഡന്റായി ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു

Spread the love

കൊച്ചി:  താര സംഘടനയായ അമ്മക്ക് ഇനി വനിതാ നേതൃനിര. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ശ്വേത മേനോൻ അമ്മ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറി.

ഉണ്ണി ശിവപാലാണ് ട്രഷറർ. മോ​ഹ​ൻ​ലാ​ൽ ഒ​ഴി​വാ​യ​തോ​ടെ പ്ര​സി​ഡ​ൻ​റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുകയായിരുന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​കാ​ൻ കു​ക്കു പരമേ​ശ്വ​ര​ൻ, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാണ് മത്സരരംഗത്തുണ്ടായിരുന്നു. ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഉ​ണ്ണി ശി​വ​പാ​ലിനെതിരെ അനൂപ് ചന്ദ്രനാണ് മത്സരിച്ചത്. ഇ​ട​പ്പ​ള്ളി മാ​രി​യ​റ്റ് ഹോ​ട്ട​ലി​ൽ രാ​വി​ലെ 9.30നാണ് അമ്മ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങിയത്. ഉച്ചക്ക് ഒരു മണിയോടെ വോട്ടെടുപ്പ് പൂർത്തിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ അമ്മ സാക്ഷ്യം വഹിച്ചത്.. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങള്‍ക്കും സംഘടനയിലെ പൊട്ടിത്തെറികള്‍ക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്കും ശേഷം വന്ന തിരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് രേഖപ്പെടുത്തിയത് 298 പേരാണ്.