കുറവിലങ്ങാട് കോഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഏകദിന ഓണം ഖാദി മേള 18 ന് സംഘടിപ്പിക്കും:ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് ഉദ്ഘാടനം ചെയ്യും: ഓരോ ആയിരം രൂപയുടെ പർച്ചേസിനും സമ്മാന കൂപ്പൺ നൽകും.

Spread the love

കുറവിലങ്ങാട്: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആഗസ്റ്റ് 18 ന് ഏകദിന ഓണം ഖാദി മേള നടത്തും. രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

സംസ്ഥാന ഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിക്കും. ഖാദി ബോർഡ് അംഗം കെ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ആദ്യവിൽപ്പന നിർവ്വഹിക്കും.

സമ്മാന കൂപ്പണുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധു മോൾ ജേക്കബ് നിർവ്വഹിക്കും. ഖാദി തുണിത്തരങ്ങൾക്ക് 30% സർക്കാർ റിബേറ്റും സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖാദി ഷർട്ട്, മുണ്ടുകൾ,കൊട്ടാടി തോർത്ത്, ജൂട്ട് സിൽക്ക് സാരി, കുപ്പടം സാരി, കോട്ടൺ സാരി, ചുരിദാർ സെറ്റുകൾ, ബെഡ് ഷീറ്റ്, ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളായ തേൻ, മരച്ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, പശ തുടങ്ങിയവയും മേളയിലുണ്ട്. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഓരോ സമ്മാന കൂപ്പൺ നൽകുന്നതാണ്.