
കടുത്തുരുത്തി: കാപ്പുന്തലയില്‍ കൃഷിയിടത്തില്‍നിന്നു വാഴക്കുലകള്‍ മോഷ്ടിച്ചു. നീരാക്കല്‍പടി ജംഗ്ഷന് സമീപം മൂന്നു കര്‍ഷകര്‍ ചേര്‍ന്ന് ഏത്തവാഴക്കൃഷി നടത്തിയിരുന്ന പറമ്പില്‍നിന്നാണ് ബുധനാഴ്ച രാത്രിയില്‍ അഞ്ച് വാഴക്കുലകള്‍ മോഷ്ടിച്ചത്.
മഠത്തിക്കുന്നേല്‍ ജോണിക്കുട്ടി മാത്യു, കെ.ജെ. ജോസഫ് കുരിശുങ്കല്‍, ജോബി കളപ്പുരയ്ക്കല്‍ എന്നിവരാണ് കൃഷി നടത്തിയിരുന്നത്.
കാറ്റും മഴയും ഭയന്ന് തൂണ് ഉപയോഗിച്ചു വാഴകളെല്ലാം കുത്തിക്കെട്ടി വച്ചിരുന്നവയാണ്. 300 വാഴകളാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. കുല ചായിച്ചശേഷം അറുത്തെടുത്താണ് കുല മോഷ്ടിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇതിന് സമീപത്തെ ഒറീത്തായില്‍ ജോണിയുടെ കൃഷിയിടത്തില്‍നിന്ന് 100 ചേനവിത്തുകള്‍ മോഷണം പോയിരുന്നു.
മോഷ്ടാക്കളെ സിസിടിവിയുടെ സഹായത്താല്‍ പിന്നീട് പിടി കൂടിയിരുന്നു. വാഴക്കുലകള്‍ മോഷണംപോയ സംഭവത്തില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി ജോണിക്കുട്ടി മാത്യു പറഞ്ഞു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group