വീട്ടുമുറ്റത്ത് നിന്ന അഞ്ചാം ക്ലാസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം; കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

Spread the love

കോഴിക്കോട്: വടകരയിൽ വീട്ടുമുറ്റത്ത് നിന്ന് അഞ്ചാം ക്ലാസുകാരന് നേരെ തെരുവുനായ ആക്രമണം.

വടകര സ്വദേശി വിയാൻ വിജിത്തിനെയാണ് തെരുവുനായകൾ കൂട്ടമായി ആക്രമിക്കാൻ ശ്രമിച്ചത്. വിയാൻ വീട്ടുമുറ്റത്ത് നടക്കുമ്പോഴാണ് തെരുവുനായകൾ കുരച്ചുകൊണ്ട് ചാടിയത്.

കുട്ടി കയ്യിലുണ്ടായിരുന്ന സ്കൂൾ ബാഗ് നായകൾക്ക് നേരെ എറിഞ്ഞപ്പോൾ അവ പിന്മാറി. ശേഷം വിയാൻ ഓടി അടുത്തുള്ള മതിലിൽ കയറി നിൽക്കുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group