
കോട്ടയം: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിക്കെതിരെ എ.ഐ.ടി.യു.സി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധം സംഘടിപ്പിച്ചു .
ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്ക് 50% തീരുവ അടിച്ചേൽപ്പിച്ച അമേരിക്കൻ സാമ്രാജ്യത്ത അധിനിവേശത്തിനെതിരെ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് കോട്ടയത്തും പ്രതിഷേധസമരം സംഘടിപ്പിച്ചത്.
കോട്ടയത്ത് എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ വി ബി ബിനു ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം അഡ്വ ബിനു ബോസ് അധ്യക്ഷൻ ആയിരുന്നു. മണ്ഡലം പ്രസിഡൻ്റ് എൻ എൻ വിനോദ് സ്വാഗതം ആശംസിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ സന്തോഷ് കേശവ നാഥ്, ജില്ലാ കൗൺസിൽ അംഗം ടീ സി ബിനോയ്, ജി ജയകുമാർ എന്നിവർ പങ്കെടുത്തു.