Spread the love

പറവൂർ :നിരവധി മോഷണ കേസിലെ പ്രതി കോട്ടയം കിടങ്ങൂർ തെക്കേമഠം വേണുഗോപാലിനെ (വേണു-52) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പറവൂർ കോടതി പരിസരത്ത് നിന്ന് കഴിഞ്ഞ നാലിന് ചേന്ദമംഗലം സ്വദേശിയുടെ ഇരുചക്ര വാഹനം മോഷണം പോയിരുന്നു.

video
play-sharp-fill

അന്വേഷണത്തില്‍ വേണുഗോപാലിനെ നെടുമ്ബാശേരി എയർപോർട്ടിന് സമീപത്ത് നിന്ന് പിടികൂടി. മോഷണം ചെയ്ത ഇരുചക്ര വാഹനവും കണ്ടെടുത്തു.

കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലായി 25ലധികം മോഷണ കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കി റിമാൻ‌ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group