
തിരുവനന്തപുരം: ബാങ്കിലെ ജോലിക്കായി പൊലീസിന്റെ വ്യാജ പിസിസി തയ്യാറാക്കി നല്‍കിയ സ്ത്രീ പിടിയില്‍.
ഊരൂട്ടമ്പലം അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്ന ചിഞ്ചു ദാസിനെയാണ് പൊലീസ് പിടികൂടിയത്. ഊരൂട്ടമ്പലം അക്ഷയ സെന്ററില്‍ 2023 മാർച്ചിലായിരുന്നു സംഭവം.
ഷിജിൻ എന്നയാള്‍ക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ ഹാജരാക്കുന്നതിലേക്കാണ് പ്രതി വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നല്‍കിയത്. പിസിസി ഹാജരാക്കിയപ്പോള്‍ അതില്‍ സംശയം തോന്നിയ ബാങ്ക് അധികൃതർ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധന നടത്തിയപ്പോഴാണ് വ്യാജ പിസിസി ആണെന്ന് മനസ്സിലായത്. തുടർന്ന് ഷിജിന്റെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തില്‍ പിസിസി തയ്യാറാക്കുന്നതിനായുള്ള പ്രതിഫലം പ്രതിയായ ചിഞ്ചു ദാസിന്റെ ബാങ്ക് അക്കൗണ്ടില്‍ വാങ്ങിയതായി മനസ്സിലായി.
ഈ സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യപേക്ഷ നല്‍കിയെങ്കിലും ജാമ്യം നിഷേധിച്ചു.