
സ്വന്തം ലേഖകൻ
കാക്കനാട്: എറണാകുളം കളക്ട്രേറ്റ് അഡ്മിനിസ്ട്രേഷൻ ഹാളിനോടു ചേർന്ന ശുചിമുറിക്കു സമീപ ചാക്കിലാക്കി തള്ളിയത് പളയ ദുരിതബാധിതർ അയച്ച 5000-ത്തിൽ അധികം അപേക്ഷകൾ. പ്രളയ ദുരിതബാധിതർ തപാൽ വഴി അയച്ച അപേക്ഷളും അപ്പീലുകളുമാണ് 10 ചാക്കു കെട്ടുകളിലുമായി കൂട്ടിയിട്ടിരിക്കുന്നത്. ജില്ലാ കളക്ടറുടെ പേരിൽ രജിസ്റ്റേഡ് അപേക്ഷകളാണ് ഭൂരിഭാഗവും. അപേക്ഷകളൊന്നും തുറന്നു പോലും നോക്കിയിട്ടില്ല. അപ്പീൽ നൽകാനുള്ള സമയം നീട്ടിയ സാഹചര്യത്തിൽ ഇവ തുറന്നു പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും പുതിയ അപ്പീൽ തദ്ദേശ സ്ഥാപനങ്ങളിൽ സമർപ്പിക്കാനുമാണ് നിർദേശം.നേരത്തെ പലതവണ ദുരിതബാധിതർ കലക്ടറേറ്റിൽ അപേക്ഷയും അപ്പീലുമായും എത്തിയിരുന്നു. എന്നാൽ സമയം വൈകി എന്ന കാരണത്താൽ ഇവയെല്ലാം നിരസിച്ചതോടെയാണ് പലരും തപാൽ വഴി അപേക്ഷകളയച്ചത്. ഇവരൊക്കെ തദ്ദേശ സ്ഥാപനങ്ങളിൽ ക്യൂ നിന്നു വീണ്ടും അപ്പീൽ കൊടുക്കേണ്ട ഗതികേടിലാണ്.