
കോട്ടയം: മാങ്ങാനത്തെ വില്ലയില്‍ വെള്ളിയാഴ്ച രാത്രി മോഷണം നടത്തിയ വടക്കേ ഇന്ത്യന്‍ അഞ്ചംഗ കൊള്ളസംഘം കേരളം വിട്ടിട്ടില്ലെന്ന് പോലീസ് സംശയിക്കുന്നു.
പുതുപ്പള്ളി, കോട്ടയം, ചിങ്ങവനം പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലൊന്നും പ്രതികള്‍ മടങ്ങിയതിന്‍റെ സൂചനകള്‍ ലഭിച്ചിട്ടില്ല.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പ്രതികളെന്നും കേരളത്തിലെ ആളൊഴിഞ്ഞ വീടുകളും വില്ലകളും ഇവര്‍ ഉന്നമിട്ടിട്ടുണ്ടെന്നും വ്യക്തമാണ്. മോഷ്ടാക്കളുടെ ഉയരം, ശരീരഘടന എന്നിവയില്‍നിന്ന് പ്രതികള്‍ വടക്കേ ഇന്ത്യക്കാരാണെന്ന് സ്ഥരീകരിച്ചിട്ടുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേന ഒരു സംഘം നാടുചുറ്റി ആള്‍ താമസമില്ലാത്ത സമ്പന്ന വീടുകളെപ്പറ്റി ഇവര്‍ക്ക് സൂചന നല്‍കുന്നുണ്ട്. വിദേശത്തു കഴിയുന്നവര്‍ സ്വര്‍ണാഭരണങ്ങള്‍ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്ന

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വന്നുപോകുന്നവരുടെ വീടുകളും സ്ത്രീകള്‍ തനിച്ചു കഴിയുന്ന വീടുകളുമാണ് ഉന്നമിടുന്നത്. തമിഴ് കുറുവ സംഘം വാതില്‍ തകര്‍ത്ത് അകത്തു കടന്നാണു മോഷണം നടത്തുക. എന്നാല്‍ ഉത്തരേന്ത്യന്‍ മോഷ്ടാക്കള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വീടുകളുടെ പൂട്ട് തകർത്ത് അകത്തു കടക്കും.