കെ.എസ്.ആർ.ടി.സിയുടെ എരുമേലിയിലെ ഓപ്പറേറ്റിങ്ങ് സെന്റർ മാറ്റി സ്ഥാപിക്കാൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ നിർദ്ദേശിച്ചു: കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാനും മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട് :സ്ഥലം സ്വകാര്യ വ്യക്തിയുടേതാണെന്നും മൂന്ന് മാസത്തിനകം സ്ഥലം ഒഴിഞ്ഞു കൊടുക്കണമെന്നുമാണ് പാലാ സബ് കോടതിയുടെ വിധി

Spread the love

കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ എരുമേലിയിലെ ഓപ്പറേറ്റിങ്ങ് സെന്റർ മാറ്റി സ്ഥാപിക്കാൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ നിർദ്ദേശിച്ചു.
കാലപ്പഴക്കത്തെ തുടർന്ന് കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടല്‍.

അതേസമയം സ്ഥലം ഒഴിഞ്ഞു കൊടുക്കണമെന്ന പാലാ സബ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാനും മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എയുടെ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്.

കെഎസ്‌ആർടിസി എരുമേലി ഓപ്പറേറ്റിങ് സെന്റർ ഉള്‍പ്പെടുന്ന സ്ഥലം സ്വകാര്യ വ്യക്തിയുടെ ആണെന്നും മൂന്ന് മാസത്തിനകം സ്ഥലം ഒഴിഞ്ഞു കൊടുക്കണമെന്നുമുള്ള പാലാ സബ് കോടതിയുടെ വിധി സ്റ്റേ ചെയ്യുന്നതിന് അപ്പീല്‍ ഹർജി നല്‍കുന്നത് സംബന്ധിച്ചു കെ.എസ്.ആർ.ടി.സി.യില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
വകുപ്പ് മന്ത്രി, കോർപ്പറേഷൻ എം. ഡി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് നിലവിലുള്ള സ്ഥിതിഗതികള്‍ സംബന്ധിച്ച്‌ റിപ്പോർട്ട് തയ്യാറാക്കി നല്‍കാൻ നടപടികള്‍ ആയെന്ന് കെഎസ്‌ആർടിസി ഉദ്യോഗസ്ഥർ പറഞ്ഞു. പൊൻകുന്നം എടിഒ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ മുഖേനെ ആണ് റിപ്പോർട്ട് ഉന്നത തലത്തില്‍ നല്‍കുക. ഇതേതുടർന്ന് കോർപ്പറേഷൻ തലത്തില്‍ മന്ത്രിയുമായി വിഷയം ചർച്ച ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വക്കേറ്റ് ജനറല്‍ വഴി നിയമോപദേശം തേടിയ ശേഷമാകും അപ്പീല്‍ ഹർജി നല്‍കുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനമാവുക. അപ്പീല്‍ ഹർജി നല്‍കുന്നതിന് കോടതിയില്‍ രണ്ട് ലക്ഷത്തില്‍ പരം രൂപ അടയ്‌ക്കേണ്ടതായി വരുമെന്ന് സൂചനയുണ്ട്.

ഈ തുക നല്‍കുന്നതിന് വകുപ്പ് തല അനുമതിയും തീരുമാനവും വേണ്ടി വരും. അതേസമയം കേസില്‍ കക്ഷി ചേരാനാണ് ദേവസ്വം ബോർഡ് ഒരുങ്ങുന്നത്. പാലാ സബ് കോടതിയില്‍ നടന്ന വ്യവഹാരത്തില്‍ ദേവസ്വം ബോർഡ് കക്ഷി ആയിരുന്നില്ല എന്നതിനാല്‍ പാലാ കോടതിയുടെ വിധിക്കെതിരെ ദേവസ്വം ബോർഡ് അപ്പീല്‍ ഹർജി നല്‍കിയാല്‍ മേല്‍ക്കോടതിയില്‍ സ്വീകര്യമാകില്ല എന്ന പ്രാഥമിക വിലയിരുത്തല്‍ ആണ് ദേവസ്വം ബോർഡില്‍ ഉണ്ടായിരിക്കുന്നത്.
[4:08 pm, 14/8/2025] [email protected]: Shared Via Malayalam Editor : http://bit.ly/mtmandroid