
പാമ്പാടി :കാലങ്ങളായി തുടർന്നുവരുന്ന അശാസ്ത്രീയമായ രാസവളവിതരണവു൦ ഉപയോഗവു൦ നിയന്ത്രിക്കാൻ കൃഷി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.
ഇന്ന് സ൦സ്ഥാനത്തെ കർഷകർ രാസവളം കിട്ടാതെ ബുദ്ധിമുട്ടുന്നത് മൂലമാണ് സോയിൽ ഹെൽത്ത് കാർഡ് അടിസ്ഥാനമാക്കിയുള്ള വള പ്രയോഗ൦ ഇന്ത്യയിലെ മറ്റെല്ലാ സ൦സ്ഥാനങ്ങളിലു൦ നടപ്പാക്കിയിട്ടു൦ കേരളത്തിൽ നടപ്പാക്കാത്തതീനു പിന്നിൽ സബ്സിഡി വളങ്ങളുടെ തിരിമറി നടത്തുന്ന ഒരു ലോബി ഇവിടെ പ്രവർത്തിക്കുന്നതുമൂലമാണ്.
അശാസ്ത്രീയമായ രാസവള ഉപയോഗ൦ മണ്ണിന്റെ ഘടനയിൽ തന്നെ വലിയ മാറ്റ൦ വരുത്തിയിരിക്കുന്നു. ഇതുമൂല൦ കൃഷിയിലെ ഉൽപ്പാദനച്ചിലവ് വർദ്ധിക്കുകയു൦ ഉൽപ്പാദന൦ കുറയുകയു൦ കൃഷി ലാഭകരമല്ലാതാവുകയു൦ ചെയ്യുന്നു .രാസവളങ്ങളുടെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിതരണം സോയിൽ ഹെൽത്ത് കാർഡ് അടിസ്ഥാനത്തിൽ മാത്രമാക്കാൻ കൃഷി വകുപ്പിന് കർശന നിർദ്ദേശം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി എബി ഐപ്പ് പറഞ്ഞു