
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ യാർഡിലെ ട്രെയിൻ കോച്ചിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 50 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീയുടെതാണ് മൃതദേഹം. വളരെ അഴുകിയ അവസ്ഥയിലായിരുന്നു ഇത്.
ചെന്നൈ സെൻട്രൽ ഹാർഡിലേക്ക് അറ്റകുറ്റ പണികൾക്കായി കൊണ്ടുവന്ന ആലപ്പുഴ എക്സ്പ്രസ്സിന്റെ ഏർപ്പെടുത്തിയ ഒരു കോച്ചിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടത്. ഫാൻ തകരാറിൽ ആയതിനാൽ 10 ദിവസത്തിലേറെയായി യാർഡിൽ കോച്ചുകൾ അറ്റകുറ്റപ്പണിക്കായി വേർപ്പെടുത്തിയിരിക്കുകയായിരുന്നു.
മൃതദേഹത്തിന് ഏകദേശം ഏഴ് ദിവസത്തോളം പഴക്കമുള്ളതായി റെയിൽവേ പോലീസ് പറയുന്നു. കോച്ചിൽ നിന്ന് ദുർഗന്ധം വന്നതിന്റെ തുടർന്ന് റെയിൽവേ ജീവനക്കാർ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഈ സ്ത്രീ കോച്ചിനടുത്തേക്ക് നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട് മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group