വിഷമദ്യ ദുരന്തം: കുവൈത്തിൽ മലയാളികൾ അടക്കം 10 പേർ മരിച്ചു

Spread the love

വിഷമദ്യം കഴിച്ച് കുവൈത്തിൽ പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. ദുരന്തത്തിന് ഇരയായവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളുമടക്കം ഉണ്ടെന്നാണ് സൂചന. ഞായറാഴ്ചയാണ് വിഷമദ്യം കഴിച്ചവരെ ആശുപത്രികൾ പ്രവേശിപ്പിച്ചത്. മദ്യം കഴിച്ച ഒട്ടേറെ പേർ ചികിത്സയിൽ തുടരുകയാണ് ഇവരിൽ 10 പേർ മരിച്ചെന്നാണ് പുറത്തവരുന്ന വിവരം. മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

പരിശോധനയിൽ മദ്യത്തിൽ നിന്നും വിഷബാധ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജലീബ് ബ്ലോക്ക് ഫോറിൽ നിന്നും മദ്യം വാങ്ങിയ പ്രവാസികളാണ് ദുരന്തത്തിന് ഇരായായത്.

വിഷബാധ ഏറ്റവർ ഫർവാനിയ അദാൻ ആശുപത്രികളാണ് കഴിയുന്നത്. 15 പേരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരുന്നു. അതിൽ 10 പേരാണ് മരണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group