മലയാളികളുടെ പ്രേരണയാൽ നേർച്ച നേർന്നു: വിദേശ വനിതയുടെ ക്യാൻസർ രോഗം ഭേദമായതിന് കേരളത്തിലെ ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്ത് കാവടിയെടുത്തു.

Spread the love

കൊല്ലം: ക്യാൻസർ രോഗം ഭേദമായതിനെ തുടർന്ന് ഫ്രാൻസില്‍ നിന്നെത്തിയ സുഫിനേന എന്ന യുവതി കൊട്ടാരക്കര വിലങ്ങറ തൃക്കുഴിയൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വിശ്വാസത്തോടെ തലമുണ്ഡനം ചെയ്ത് കാവടിയെടുത്തു.

ഇന്നലെ രാവിലെയാണ് ഭർത്താവിനൊപ്പം സൂഫിനേന ക്ഷേത്രത്തിലെത്തിയത്.
ക്യാൻസർ ബാധിച്ച്‌ ഏറെ നാള്‍ ചികിത്സയിലായിരുന്നു. വിലങ്ങറ ക്ഷേത്രത്തിലെത്തി തലമുണ്ഡനം ചെയ്താല്‍ രോഗശാന്തി ലഭിക്കുമെന്ന് ഫ്രാൻസിലെ മലയാളി സുഹൃത്തുക്കള്‍ പറഞ്ഞാണ് ഇവരറിഞ്ഞത്. തുടർന്ന് മനസുകൊണ്ട് നേർച്ച നേർന്നു. ചികിത്സ തുടർന്നതിനാല്‍ ഇന്ത്യയിലേക്കുള്ള വരവ് വൈകി.

ഇപ്പോള്‍ രോഗം പൂർണമായും ഭേദമായി. തുടർന്ന് ഭർത്താവിനൊപ്പം സൂഫിനേന എറണാകുളത്തെത്തി. ട്രാവല്‍ ഏജൻസിയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിലെത്തിയത്. തല മുണ്ഡനം ചെയ്യാൻ പ്രത്യേക ക്രമീകരണം നേരത്തേ ഒരുക്കിയിരുന്നു. കറുപ്പും വെളുപ്പും ഇടകലർന്ന കഴുത്തിന് താഴെവരെ നീളുന്ന മുടിയാണ് മുണ്ഡനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്തിയോടെ മൂന്ന് വലംവച്ചു
കാവി വസ്ത്രം ധരിച്ച്‌, മുണ്ഡനം ചെയ്ത തലയില്‍ ചന്ദനം തേച്ച്‌ ഭക്തിയോടെ കാവടിയുമായി ക്ഷേത്രത്തിന് മൂന്ന് വലംവച്ചു. ശ്രീകോവിലിന് മുന്നില്‍ തൊഴുത് മേല്‍ശാന്തിക്ക് ദക്ഷിണ നല്‍കി പ്രസാദം സ്വീകരിച്ചു.

ക്ഷേത്ര ഭാരവാഹികള്‍ സുബ്രഹ്മണ്യന്റെ ചെറു വിഗ്രഹം ദമ്പതിമാർക്ക് സമ്മാനിച്ചു. വിലങ്ങറ ക്ഷേത്രത്തിലെ തൈപ്പൂയ കാവടിയാട്ടം പ്രസിദ്ധമാണ്. വിദേശികള്‍ ഉള്‍പ്പടെ ഇവിടെ കാവടിയേന്തി ഘോഷയാത്രയില്‍ പങ്കെടുക്കാറുണ്ട്.