കോട്ടയം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഇ-ചെല്ലാൻ മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു;ആഗസ്റ്റ് 14ന് രാവിലെ 10.00 മുതൽ വൈകിട്ട് 05.00 മണി വരെ കോട്ടയം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെത്തി പിഴ അടക്കാം; അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0481 2564028, 9497961676

Spread the love

കോട്ടയം:കേരളാപൊലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്കായി അദാലത്ത് സംഘടിപ്പിക്കും.

video
play-sharp-fill

2021 വർഷം മുതൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തവരും നിലവിൽ കോടതിയിലുള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർനടപടികളിൽ നിന്നും ഒഴിവാകാം.

2025 ആഗസ്റ്റ് മാസം 14 -ാം തീയതി സംഘടിപ്പിച്ചിരിക്കുന്ന അദാലത്തിൽ രാവിലെ 10.00 മണി മുതൽ വൈകിട്ട് 05.00 മണി വരെ കോട്ടയം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ (കോടിമത) സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൌണ്ടറുകളിൽ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സൗകര്യം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
പ്രസ്തുത അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0481 2564028, 9497961676 (പോലീസ്), 04812935151, 9188963105 (മോട്ടോർ വാഹന വകുപ്പ്) എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.