പരിശോധനയ്ക്കായി പോലീസ് കൈകാണിച്ചു; വാഹനം ഉപേക്ഷിച്ച്‌ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Spread the love

ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ പോലീസ് വാഹന പരിശോധനയ്ക്കിടെ പുഴയില്‍ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

കണ്ണൂർ പൊതുവാച്ചേരി സ്വദേശി റഹീം (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കർണാടകയില്‍ നിന്ന് ആഡംബര കാറില്‍ കേരളത്തിലേക്ക് വരികയായിരുന്ന റഹീമും സംഘവും സഞ്ചരിച്ച വാഹനം കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ പോലീസ് പരിശോധനയ്ക്കായി കൈകാട്ടി നിർത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം നിർത്തിയ പുറത്തിറങ്ങിയ റഹീം, സമീപത്തെ ഊടുവഴിയിലൂടെ ഓടി പേരട്ട, ബാരാപോള്‍ പുഴകള്‍ സംഗമിക്കുന്ന ഭാഗത്തേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.