കോഴിക്കോട് കുറുക്കന്റെ വിളയാട്ടം; വീടിനകത്ത് കയറി പതിനൊന്നുകാരിയെ ആക്രമിച്ചു; നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു

Spread the love

കോഴിക്കോട്: പേരാമ്പ്രയിൽ കുറുക്കന്റ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. കല്‍പ്പത്തൂര്‍ മാടത്തും കോട്ട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ മകള്‍ സാക്ഷി(11), സമീപവാസിയായ കാവുംപൊയില്‍ രാജന്‍ (79)എന്നിവര്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.

video
play-sharp-fill

വീട്ടിനകത്ത് കട്ടിലില്‍ കിടക്കുകയായിരുന്ന സാക്ഷിയെ കുറുക്കന്‍ വീട്ടിനുള്ളില്‍ കയറി കടിക്കുകയായിരുന്നു. ഇവിടെ നിന്നും ഓടിരക്ഷപ്പെടുന്ന വഴിക്കാണ് സമീപവാസിയായ രാജനും കടിയേറ്റത്. പ്രദേശത്തുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

കുറുക്കന്റെ പിറകെ നാട്ടുകാര്‍ ഓടിയെങ്കിലും കണ്ടെത്താനായിട്ടില്ല. കടിയേറ്റവരെ പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group