സാമൂഹ്യ വിരുദ്ധരെ കൊണ്ട് പൊറുതിമുട്ടി ചീരഞ്ചിറ തെക്കേക്കരക്കാർ : നേരമൊന്ന് ഇരുട്ടിയാൽ സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിലെത്തി നഗ്നതാ പ്രദർശനവും അസഭ്യം പറച്ചിലും ; സാമൂഹ്യ വിരുദ്ധരെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരുന്നതിനായി പോലീസിൻ്റെയും പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ജനകീയ സമിതി യോഗം ചേർന്നു

Spread the love

ചീരഞ്ചിറ : സാമൂഹ്യ വിരുദ്ധരെ കൊണ്ട് പൊറുതിമുട്ടി ചീരഞ്ചിറ തെക്കേക്കരക്കാർ.

സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ അർധരാത്രി എത്തി നഗ്നത പ്രദർശിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധരെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടു വരുന്നതിനായി പോലീസിൻ്റെയും പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ 13-ാം വാർഡ് ജാഗ്രതാ സമിതി ജനകീയ യോഗം ചേർന്നു.

പഞ്ചായത്ത് പ്രസിഡന്റെ മിനി വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രദേശവാസികൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ ഒരാളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഷിൻ തലക്കുളം, ബിനു മൂലയിൽ, സുജ ഈപ്പച്ചൻ, അഡ്വ സി.യു. അജയൻ, മനോജ് വർഗീസ്, ശശികുമാർ പാണൂർ, ചാക്കോച്ചൻ കൊക്കാട്ട്, സുധടീച്ചർ, നിഷാ ചെറിയാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.