യാത്രക്കാർക്ക് ആശ്വാസം: നിലമ്പൂർ- കോട്ടയം എക്‌സ്പ്രസ് അടക്കമുള്ളവയിൽ അധിക കോച്ചുകള്‍

Spread the love

കോട്ടയം: നിലമ്പൂർ റോഡ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന നിലമ്പൂർ – കോട്ടയം, നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസുകളില്‍ കൂടുതല്‍ കോച്ചുകള്‍ ഉൾപ്പെടുത്തി.
രണ്ട് സെക്കന്‍ഡ് സിറ്റിങ് കോച്ചുകളാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസില്‍ 15 മുതല്‍ അധിക കോച്ചുകളുണ്ടാകും. എന്നാൽ കോട്ടയം- നിലമ്പൂർ, നിലമ്പൂർ- കോട്ടയം എക്സ്പ്രസുകളില്‍ ഓഗസ്റ്റ് 16 മുതലായിരിക്കും അധിക കോച്ചുകൾ ഉണ്ടാകുക. കോട്ടയം- കൊല്ലം പാസഞ്ചര്‍, കൊല്ലം- ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ- കൊല്ലം പാസഞ്ചര്‍, കൊല്ലം- തിരുവനന്തപുരം പാസഞ്ചര്‍, തിരുവനന്തപുരം- നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവയിലും കുടുതല്‍ കോച്ചുകളുണ്ടാകും. ഇവയില്‍ ഓഗസ്റ്റ് 17 മുതലാണ് അധിക കോച്ചുകള്‍ ഉണ്ടാകുക.

ഷൊർണൂർ–നിലമ്പൂർ പാതയിൽ യാത്രക്കാരുടെ തിരക്ക് കൂടുതലാണ്. സിംഗിൾ ലൈൻ പാതയും സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം നീളം പരിമിതമായതുമൂലം കോച്ചുകൾ വർധിപ്പിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ഇതേ കാരണം പുതിയ സർവീസുകൾ ആരംഭിക്കുന്നതിലും തടസ്സം നേരിടുന്നു. ഷോർണൂരിലേക്കുള്ള മെമു നിലമ്ബൂരിലേക്ക് നീട്ടണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group