വീട്ടിൽ ചിതൽ ശല്യം കൂടുതലാണോ?; എന്നാൽ എളുപ്പത്തിൽ ചിതലിനെ തുരത്താൻ വീട്ടിലുള്ള ചില പൊടിക്കൈകൾ നോക്കിയാലോ?

Spread the love

പല വീടുകളിലും പ്രത്യേകിച്ച്‌ മരം കൊണ്ടുള്ള ഫർണിച്ചറുകളില്‍ ചിതല്‍ ശല്യം രൂക്ഷമാണ്. എന്തിനേറെപ്പറയുന്നു അലമാരകളിലും വാതിലുകളിലും ചുമരിലുമൊക്കെ ചിതല്‍പ്പുറ്റ് കാണാറുണ്ട്.ഒരിക്കല്‍ ചിതല്‍ വന്നാല്‍ പിന്നെ അതിനെ തുരത്താൻ കുറച്ച്‌ പാടാണ്. ഇത് വീടിനൊരു അഭംഗി തന്നെയാണ്.

ചിതലിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞാല്‍ ഉടനെ തന്നെ അതിനെ ഉന്മൂലനം ചെയ്യണം. അല്ലാത്തപക്ഷം അത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കും. ചിതലിനെ തുരത്താൻ ചില സൂത്രങ്ങളുണ്ട്. ഉപ്പുവെള്ളമാണ് ഏറ്റവും നല്ലൊരു പോംവഴി. ഭിത്തിയില്‍ ചെറിയ രീതിയില്‍ ചിതല്‍പ്പുറ്റുണ്ട് എന്ന് കണ്ടാല്‍ ഉപ്പ് വെള്ളത്തില്‍ കലർത്തി, നന്നായി യോജിപ്പിക്കുക. ശേഷം സ്‌പ്രേ കുപ്പിയില്‍ നിറച്ച്‌, ചിതലിന്റെ സാന്നിദ്ധ്യമുള്ളയിടങ്ങളില്‍ തളിക്കുക. ഇത് ചിതലിന്റെ സാന്നിദ്ധ്യം കുറയ്‌ക്കാൻ സഹായിക്കും.

അതുപോലെ തന്നെ വിനാഗിരിയും വേപ്പെണ്ണയും നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനാഗിരി ലായനി

 

അരക്കുപ്പി വെള്ളത്തില്‍ 2 – 3 ടേബിള്‍സ്പൂണ്‍ വിനാഗിരി കലർത്തി ചിതല്‍പ്പുറ്റില്‍ തളിക്കുക. ഇത് ചിതലിനെ കൊല്ലാൻ സഹായിക്കും. ചിതലിനെ തുരത്താനുള്ള ലായനികള്‍ ഉപയോഗിക്കാം, പക്ഷേ അത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.

 

വേപ്പെണ്ണ

 

വേപ്പെണ്ണയാണ് മറ്റൊരു പോംവഴി. വേപ്പിന്റെ രൂക്ഷഗന്ധം ചിതലിന് സഹിക്കാൻ കഴിയില്ല. രണ്ട് ടേബിള്‍ സ്പൂണ്‍ വേപ്പെണ്ണ വെള്ളത്തില്‍ കലർത്തി, ഒരു സ്‌പ്രേ ബോട്ടിലില്‍ നിറയ്ക്കുക. ശേഷം ചിതലുള്ളയിടങ്ങളില്‍ തളിച്ചുകൊടുക്കാം. ഒരിക്കല്‍ ചിതല്‍ വന്ന സ്ഥലത്ത് കുറച്ച്‌ ദിവസം തുടർച്ചയായി ഇങ്ങനെ ചെയ്യണം. എങ്കില്‍ മാത്രമേ ചിതലിന്റെ ശല്യം പൂർണമായും മാറുകയു

ള്ളൂ.