
കോട്ടയം :കേരളത്തിൽ ഇറച്ചിക്കോഴി വളർത്തലിൽ ഏർപ്പെട്ടിരുന്ന കർഷകർ കൃഷി അന്യ സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നത് വ്യാപകമാകുന്നു.
സർക്കാരിന്റെ കർഷകരോടുള്ള കടുത്ത അവഗണനയാണ് ഇതിനുകാരണം. കോഴിഫാ൦ ലൈസൻസ് ലഭിക്കുന്നതിനുള്ള നൂലാമാലകളു൦ പുതിയ കർഷകരെ ഇതിലേക്ക് ആകർഷിക്കുന്നില്ല.
പുതുതായി ഒരു ഷെഡ് പണിയണമെകിൽ സ്ക്വയർ മിറ്ററിന് നൂറു രൂപ വെച്ച് ഫീസടക്കണ൦ കോഴിഷെഡുകളെ പ്രത്യേകമായി പരിഗണിക്കാത്തതിനാൽ പട്ടണ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ അതേതുകയാണ് ഈടാക്കുന്നത്. ലൈസൻസ് ഇല്ലാത്ത കോഴി ഫാമുകൾ പരിശോധനയിൽ പിടിച്ചാൽ സ്ക്വയർ മീറ്ററിന് ഇരുനൂറു രൂപ പിഴയായി ഈടാക്കാനു൦ നിയമമുണ്ട്. നിലവിൽ കേരളത്തിൽ ഇറച്ചി കോഴിവളർത്തൽ തുടങ്ങണമെകിൽ വ്യവസായവകുപ്പ് .
മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ അനുമതി ആവശൃമാണ്. കോഴി വളർത്തൽ തുടങ്ങാൻ വായ്പ ലഭിക്കാനു൦ ബുദ്ധിമുട്ടാണ്. കോഴികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ല എന്നതാണ് തടസമായി പറയുന്നത്. ഈടോടുകൂടീയ വായ്പകൾ മാത്രമേ ഈ മേഖലയിൽ ലഭിക്കുകയുള്ളു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം തമിഴ്നാട് കർണാടക മഹാരാഷ്ട്ര തുടങ്ങിയ സ൦സ്ഥാനങ്ങളിൽ ഇത്തരം പ്രതിസന്ധികൾ ഇല്ലാത്തതാണ് ഇവിടുത്തെ കർഷകരെ അവിടേക്ക് ആകർഷിക്കുന്നത്. അവിടെ കോഴിവളർത്തൽ കൃഷി വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരിലു൦ അങ്ങനെയാണ്. ഇതുമൂലം ലൈസൻസിലെ നൂലാമാലകൾ ഒഴിവാകുകയു൦ കുറഞ്ഞ പലിശക്ക് വായ്പയു൦ ലഭിക്കുന്ന സാഹചരൃ൦ ഉണ്ടാകുന്നു.
മറ്റു സ൦സ്ഥാനങ്ങൾ കോഴിവളർത്തൽ മേഖലയിൽ വലിയ കുതിച്ചുചാട്ടം നടത്തുമ്പോഴും കേരളത്തിലെ കർഷകർ വലിയ തോതിൽ ഈ മേഖലയിൽ നിന്നു കൊഴിഞ്ഞുപോകുന്ന സാഹചരൃമാണുള്ളത്. കേരളത്തിലെ കോഴിവളർത്തൽ മേഖല കൃഷി വകുപ്പിന്റെ കീഴിലേക്ക് മാറ്റാൻ ആവശൃമായ നടപടികൾ സ്വീകരിക്കണമെന്ന്
കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.