പോത്ത് ഗ്രാമം പദ്ധതിക്ക് മണർകാട് പഞ്ചായത്തിൽ തുടക്കമായി: ഒരു വാർഡിൽ 3 പോത്തിൻ കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു; ഉദ്‌ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു കെ.സി നിര്‍വഹിച്ചു.

Spread the love

മണര്‍കാട്‌ : തൊഴിലില്ലാത്തവർക്ക് പോത്ത് വളർത്തൽ ഒരു തൊഴിലായി സ്വീകരിക്കാൻ മണർകാട് പഞ്ചായത്ത് അവസരമൊരുക്കുന്നു.

പഞ്ചായത്ത്‌ 2025-2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വാര്‍ഡില്‍ 3 വീതം പോത്ത്‌ കിടാക്കളെ വീതം വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു കെ.സി നിര്‍വഹിച്ചു.

വൈസ്‌ പ്രസിഡന്റ്‌ ജെസി ജോണ്‍, സ്‌റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഫിലിപ്പ്‌ കിഴക്കേപ്പറമ്പില്‍, രജിത അനീഷ്‌ ,മെമ്പര്‍മാരായ ജിജി മണര്‍കാട്‌, ബിനു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജു, ജോമോള്‍ ജിനേഷ്‌, സിന്ധു അനില്‍കുമാര്‍,വെറ്റെറിനറി ഡോക്‌ടര്‍ ജേക്കബ്‌ പി. ജോര്‍ജ്‌ജ് തുടങ്ങിയവര്‍ പങ്കെടുത്തു. 20000 രൂപ വിലയുള്ള ഒരു പോത്ത്‌

കിടാവിന്‌ 10000 രൂപ പഞ്ചായത്ത്‌ സബ്‌സിഡി നല്‍കും. 10000 രൂപ ഗുണഭോക്‌താക്കള്‍ അടയ്‌ക്കണം.