സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന ‘പർധ’; തകര്‍പ്പൻ പ്രകടനവുമായി അനുപമ; ട്രെയിലര്‍ എത്തി

Spread the love

കോട്ടയം: സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായി തെലുങ്കിലും മലയാളത്തിലും ചിത്രം ഓഗസ്റ്റ് 22-ന് തിയറ്ററുകളിലെത്തും. പഴയകാല ആചാരങ്ങളെ ചോദ്യം ചെയ്യുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പ്രവീൺ കാണ്ട്രെഗുലയുടെ ചിത്രമാണ് ‘പർധ’. സമൂഹത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളും അവ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതും പ്രമേയമാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനോടൊപ്പം ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവർ ഒന്നിക്കുന്നു.

video
play-sharp-fill

ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന ഒരു കഥയാണ് ചിത്രത്തിന്റേതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ എങ്ങനെയാണ് ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാകുന്നത് എന്ന ചർച്ചക്ക് ചിത്രം വഴിയൊരുക്കും എന്ന് പ്രതീക്ഷിക്കാം.

‘സിനിമാ ബണ്ടി’, ‘ശുഭം’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രവീൺ കാണ്ട്രെഗുലയാണ് ‘പർധ’ സംവിധാനം ചെയ്യുന്നത്. മുഖം ‘പർധ’കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തിൽ ജീവിക്കുന്ന സുബ്ബു എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അനുപമ പരമേശ്വരൻ സുബ്ബുവായി എത്തുമ്പോൾ ദർശന രാജേന്ദ്രൻ്റെയും സംഗീതയുടെയും കഥാപാത്രങ്ങൾ, സുബ്ബുവിനെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം എങ്ങനെ മാറുന്നു എന്നും ഈ കണ്ടുമുട്ടൽ അവളുടെ ജീവിതത്തിനു മേലുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു എന്നും ചിത്രത്തിൻ്റെ ട്രെയിലറിൽ നിന്ന് മനസ്സിലാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group