
കണ്ണൂർ: എടയന്നൂർ ഷുഹൈബ് വധക്കേസിൽ സർക്കാരിനെതിരെ വിമർശനവുമായി പിതാവ് മുഹമ്മദ്. സർക്കാർ പ്രതികൾക്കൊപ്പം നിന്ന് വിചാരണ നീട്ടിക്കൊണ്ടുപോകുന്നുവെന്ന മുഹമ്മദ് പറഞ്ഞു.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ലെന്നും കോടതി നിർദ്ദേശം ഉണ്ടായിട്ടും സർക്കാർ തീരുമാനം വൈകിപ്പിക്കുകയാണെന്നും പിതാവ് മുഹമ്മദ് പറഞ്ഞു. കേസിൽ നിയമ പോരാട്ടം തുടരുമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു.