23കാരിയുടെ മരണം; പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും; റമീസിന്‍റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും

Spread the love

കോഴിക്കോട്: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് ഇന്ന് അന്വേഷണസംഘം ശേഖരിക്കും.

കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തി വിവരങ്ങള്‍ തേടും. പെണ്‍കുട്ടിക്ക് റമീസില്‍ നിന്ന് മർദ്ദനം ഏറ്റുവെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ വ്യക്തമാകും.

പെണ്‍കുട്ടിയുടെ കൂടുതല്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് വിശദമായ മൊഴി പോലീസിനെ രേഖപ്പെടുത്തും. റമീസിന്‍റെ മാതാപിതാക്കളെ ഉള്‍പ്പെടെ ഉടൻ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിമാൻഡില്‍ ആയ റമീസ് കസ്റ്റഡി അപേക്ഷ അടുത്തദിവസം പോലീസ് കോടതിയില്‍ സമർപ്പിക്കും. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.