പാലാ പുലിയന്നൂർ ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം; സ്ഥിരം മോഷ്ടാവ് പാലാ പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം:പാലാ പുലിയന്നൂർ ദേവസ്വം വക ക്ഷേത്രത്തിന്‍റെ റോഡിന് സമീപത്തെ കാണിക്കവഞ്ചി കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി സ്വദേശി കരുമാടി എന്ന പ്രദീപ് കൃഷ്ണൻ (35) ആണ് പിടിയിലായത്. ആഗസ്റ്റ് 4ന് രാത്രിയിലാണ് കാണിക്കവഞ്ചി കുത്തിതുറന്ന് 6000/- രൂപയോളം അപഹരിച്ചത്.

പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്‌.എച്.ഒ പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ബിജു ചെറിയാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജോമോൻ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് സി ജി, ജോസ് ചന്ദർ എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയാണ്.