സമയം തീരുന്നു; കൊച്ചിൻ പോര്‍ട്ട് അതോറിറ്റിയില്‍ അപ്രന്റീസ് റിക്രൂട്ട്മെന്റ്; അപേക്ഷ ആഗസ്റ്റ് 12 വരെ

Spread the love

കൊച്ചി: കൊച്ചിൻ പോർട്ട് അതോറിറ്റിയില്‍ ജോലി നേടാൻ അവസരം. തുറമുഖ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിൻ പോർട്ടില്‍ അപ്രന്റീസ് തസ്തികയിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവർക്ക് ആഗസ്റ്റ് 12ന് മുൻപായി ഓണ്‍ലൈൻ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിൻ പോർട്ട് അതോറിറ്റിയില്‍ അപ്രന്റീസ്. ആകെ 10 ഒഴിവുകള്‍. ഒരു വർഷത്തേക്കാണ് അപ്രന്റീസ് കാലാവധി.

ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് = 04 ഒഴിവ്
ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് = 04 ഒഴിവ്
മെഡിക്കല്‍ ഡിപ്പാർട്ട്‌മെന്റ് = 02 ഒഴിവ്

പ്രായപരിധി

18 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

ശമ്പളം

അപ്രന്റീസ് പോസ്റ്റില്‍ പ്രതിമാസ സ്റ്റൈപ്പന്റ് അനുവദിക്കും. 9000 രൂപയാണ് നിലവിലെ സ്റ്റൈപ്പന്റ്.

യോഗ്യത

ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

ലോജിസ്റ്റിക്‌സില്‍ ബിവോക് അറുപത് ശതമാനം മാർക്കോടെ. അല്ലെങ്കില്‍ അറുപത് ശതമാനം മാർക്കോടെ ബിബിഎ.

ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്

60 ശതമാനം മാർക്കില്‍ കുറയാതെ അക്കൗണ്ടിങ് ബികോം.

അല്ലെങ്കില്‍ 60 ശതമാനം മാർക്കോടെ ടാക്‌സേഷനില്‍ ബികോം.

മെഡിക്കല്‍ ഡിപ്പാർട്ട്‌മെന്റ്

60 ശതമാനം മാർക്കില്‍ കുറയാതെ ബിഎസ് സി.

തെരഞ്ഞെടുപ്പ്

മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇവരെ നേരിട്ടുള്ള ഇന്റർവ്യൂവിന് വിളിപ്പിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച്‌ ഓണ്‍ലൈൻ അപേക്ഷ നല്‍കണം.