കെമിക്കല്‍ ഡെെയോട് ഗുഡ് ബെെ പറയാം; നര അകറ്റാൻ ഈ എണ്ണ മാത്രം മതി; എത്ര നരച്ച മുടിയും കറുപ്പിക്കാം

Spread the love

ഇന്ന് ഏറ്റവും കൂടുതല്‍ പേർ നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് മുടി വേഗം നരയ്ക്കുന്നതും കൊഴിയുന്നതും.ഇത് മറയ്ക്കാൻ പലരും പാർലറില്‍ പോയി വലിയ തുക ചെലവാക്കുന്നു. ചിലരാണെങ്കില്‍ വില കൂടിയ കെമിക്കല്‍ നിറഞ്ഞ സാധനങ്ങള്‍ വാങ്ങി തലയില്‍ തേയ്ക്കുന്നു. എന്നാല്‍ ഇവയൊന്നും മുടിയുടെ പ്രശ്നത്തിന് ഒരു പരിഹാരമാർഗമല്ല. മാത്രമല്ല കാലക്രമേണ ഇവ മുടിയ്ക്ക് ദോഷം ചെയ്യുന്നു. വീട്ടില്‍ തന്നെ പ്രകൃതിദത്തമായ രീതിയില്‍ മുടി കറുപ്പിക്കാൻ കഴിയും. അത്തരത്തില്‍ മുടിയ്ക്ക് നിരവധി ഗുണങ്ങള്‍ നല്‍കുന്ന പ്രകൃതിദത്തമായ ഒരു എണ്ണ പരിചയപ്പെട്ടാലോ? ഹെന്ന എണ്ണ തലമുടിക്ക് നാച്യുറല്‍ ബ്ലാക്ക് കളർ നല്‍കും. ഒപ്പം മുടിക്ക് കരുത്തും നല്‍കുന്നു.

ആവശ്യമായ സാധനങ്ങള്‍

വെളിച്ചെണ്ണ – 1 കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെന്ന പൊടി – രണ്ട് ടേബിള്‍സ്പൂണ്‍

കറിവേപ്പില – ഒരു പിടി

ഉലുവ – ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം അടി കട്ടിയുള്ള ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ ചൂടാക്കുക. അതിലേക്ക് ഒരു കപ്പ് വെളിച്ചെണ്ണ ഒഴിച്ച്‌ തിളപ്പിക്കാം. എണ്ണ ചൂടായി കഴിയുമ്ബോള്‍ അതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ഹെന്ന പൊടിയും ഒരു പിടി കറിവേപ്പിലയും (കറിവേപ്പില നുറുക്കിയത്) ഒരു ടീസ്പൂണ്‍ ഉലുവയും ചേർക്കുക. എണ്ണയുടെ നിറം മാറുമ്ബോള്‍ തീ കുറച്ച്‌ വയ്ക്കാം. രണ്ട് മിനിട്ടിന് ശേഷം തീ അണച്ച്‌ തണുക്കാനായി ഇത് മാറ്റിവയ്ക്കാം. എണ്ണ തണുത്തശേഷം അരിച്ച്‌ ഒരു കുപ്പില്‍ ഒഴിച്ച്‌ സൂക്ഷിച്ചാല്‍ ആവശ്യാനുസരണം ഉപയോഗിക്കാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ എണ്ണ തേയ്ക്കാം. കുളിക്കുന്നതിന് മുൻപ് നല്ലപോലെ തലയോട്ടിയിലും മുടിയിഴകളിലും എണ്ണ പുരട്ടാം. ശേഷം മൃദുവായി മസാജ് ചെയ്യുന്നത് നല്ലതാണ്. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.