‘ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ ചെയ്തോളൂവെന്ന് റമീസ്’; മതം മാറ്റാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് കുടുംബം; കോതമംഗലത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്

Spread the love

കൊച്ചി: കോതമം​ഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ആരോപണവിധേയനായ റമീസിൻ്റെ കുടുംബം. മതം മാറ്റാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് റമീസിന്റെ കുടുംബം പ്രതികരിച്ചു. വിവാഹത്തിന് സമ്മതമാണെന്ന് സോനയുടെ വീട്ടുകാരും അറിയിച്ചതാണ്. സോന വീട്ടിൽ വന്നിട്ടുണ്ടെന്നും തങ്ങൾ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും കുടുംബം പ്രതികരിച്ചു. അതേസമയം, സോനയുടെ ആത്മഹത്യയിൽ റമീസിനെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.

റമീസിനെതിരെ ആത്മഹത്യ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. റമീസ് സോനയെ മർദ്ദിച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റും പൊലീസിന് ലഭിച്ചു. ഇതിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ ചെയ്തോളൂ എന്നാണ് റമീസിന്റെ മറുപടിയുള്ളത്.

കോതമം​ഗലത്ത് ടിടിസി വിദ്യാർത്ഥിനി സോന ജീവനൊടുക്കിയ സംഭവത്തിൽ ആണ്‍സുഹൃത്ത് റമീസിനെതിരെ സോനയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു. സോന കാര്യങ്ങളൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ലെന്നും അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നെന്നും സഹോദരൻ ബേസിൽ എൽദോസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്യാണ ആലോചനയുമായി വീട്ടിലെത്തുന്നത് മുതലാണ് റമീസിനെ പരിചയമെന്നും ബേസിൽ പറഞ്ഞു. ‘’അവർ ഒരുമിച്ച് പഠിച്ചതാണ്. മതം മാറിയാൽ മാത്രമേ വിവാഹം നടക്കുകയുള്ളൂ എന്ന് അവർ അവളോട് പറഞ്ഞു. പൊന്നാനിയിൽ പോയി രണ്ട് മാസം താമസിക്കാനാവശ്യപ്പെട്ടു. അവളുടെ ഇഷ്ടമെന്ന് പറഞ്ഞ് ഞങ്ങൾ അതിന് സമ്മതിച്ചു. കഴിഞ്ഞ ദിവസം റമീസിനെ ഇമ്മോറൽ ട്രാഫിക്കിന് ലോഡ്ജിൽ വെച്ച് പിടികൂടിയിരുന്നു. ഇതറിഞ്ഞ് മതം മാറാൻ സമ്മതമല്ലെന്ന് അവൾ പറഞ്ഞു. രജിസ്റ്റർ മാര്യേജ് ചെയ്യാമെന്നും അവനോട് പറ‍ഞ്ഞു