
ഭോപ്പാൽ: ഓൺലൈൻ ഗെയിമിൽ നഷ്ടമായത് ലക്ഷങ്ങൾ. കടമെടുത്ത പണം തിരികെ നൽകാനില്ല. വീട്ടിലെ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് വായിലേക്ക് തുറന്ന് വിട്ട് 35കാരനായ സർക്കാർ ജീവനക്കാരൻ ജീവനൊടുക്കി. മധ്യപ്രദേശിലെ ഹാർധയിലാണ് സംഭവം. 35കാരനായ ലക്ഷ്മിനാരായണൻ കേവാത് ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
കായിക യുവജനക്ഷേമ വകുപ്പില്‍ പ്യൂണായി ജോലി ചെയ്യുന്നയാളായിരുന്നു ലക്ഷ്മിനാരയണൻ. കടക്കെണി മൂലമുള്ള സമ്മർദ്ദമാണ് കടുത്ത നടപടിയിലേക്ക് 35കാരനെ എത്തിച്ചതെന്നാണ് അടുത്ത ബന്ധുക്കൾ വിശദമാക്കുന്നത്. വീട്ടിലെ അടുക്കളയിൽ വായിലേക്ക് ഗ്യാസ് സിലിണ്ടർ തുറന്ന് വച്ച നിലയിലാണ് ഇയാളെ ബന്ധുക്കൾ കണ്ടെത്തുന്നത്. ഗ്യാസുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിന് പിന്നാലെ ശരീരഭാഗങ്ങള്‍ അനക്കാന്‍ പോലുമാകാത്തവിധം തടിക്കഷ്ണം പോലെയായിരുന്നു ഉണ്ടായിരുന്നത്. ഗ്യാസ് നേരിട്ട് വായിലൂടെ ശരീരത്തിലേക്ക് കടന്നത് മൂലമാകാം ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
അയൽപക്കത്ത് താമസിക്കുന്ന യുവാവിന്റെ സഹോദരിയാണ് 35കാരനെ വായിൽ ഗ്യാസ് പൈപ്പുമായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇവരാണ് ലക്ഷ്മിനാരായണിന്റെ മൂത്ത സഹോദരനെ വിവരം അറിയിച്ചത്. ഗ്യാസ് തുറന്ന് വായില്‍വച്ച് ശ്വസിച്ചതിനു പിന്നാലെ ഞൊടിയിടയില്‍ കേവന്തിന്റെ മരണം സംഭവിച്ചുവെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group