കോട്ടയത്ത് അപകട തിങ്കൾ : കിടങ്ങൂരിലും നാട്ടകം സിമന്റ് കവലയിലും വാഹനാപകടം; കിടങ്ങൂരിലെ അപകടത്തിൽ ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു

Spread the love

കോട്ടയം : കോട്ടയത്ത് രണ്ടിടങ്ങളിലായി വാഹനാപകടം, കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു,രണ്ട് പേർക്ക് പരിക്കേറ്റു, എംസി റോഡിൽ നാട്ടകം സിമന്റ് കവലാ ജംഗ്ഷനിൽ പാൽ വണ്ടിയും kSRTC ബസ്സും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു,

ഇന്ന് രാവിലെ ആറരയോട് കൂടിയാണ് രണ്ട് അപകടങ്ങളും ഉണ്ടായത്, കിടങ്ങൂരിൽ അപകടത്തിൽപ്പെട്ടത് പാലാ ഭാഗത്ത് നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ടോറസ് ലോറിയുമാണ്,

അപകടത്തിൽ കാർ യാത്രികനായായ ബൈസൺ വാലി സ്വദേശി സാജി സെബാസ്റ്റ്യൻ ആണ് മരിച്ചത്, അപകടത്തിൽ ഇയാളുടെ ഭാര്യക്കും ടിപ്പർ ഡ്രൈവർക്കും പരിക്കേറ്റു ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകത്തെ അപകടത്തിൽ പാൽ വണ്ടിയിലെ ജീവനക്കാരനാണ് പരിക്കേറ്റത് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.