
മലപ്പുറം: കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു. വിഷയത്തിന് പിന്നിൽ മണ്ണാർക്കാട്ടെ സിപിഎം-സിപിഐ രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യ
വൈരാഗ്യമാണന്ന് തീപിടിച്ച സന ബസ്സിന്റെ ഉടമ യൂനുസ് അലി.
സന ബസിൽ ഇനി ആരും യാത്ര ചെയ്യരുതെന്ന് സിപിഐ നേതാവ് പൊറ്റശ്ശേരി മണികണ്ഠൻ സാമൂഹിക മാധ്യമങ്ങളിൽ കുറച്ചുദിവസങ്ങൾക്ക് മുൻപ് പോസ്റ്റിട്ടിരുന്നുവെന്ന് യൂനുസ് പറഞ്ഞു. തന്നെയും ബസ് സർവീസിനെയും നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മണ്ണാർക്കാട്ടെ രാഷ്ട്രീയ പ്രശ്നങ്ങൾ ഇതിനുപിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഡിവൈഎഫ്ഐ അലനല്ലൂർ മേഖലാ കമ്മറ്റി അംഗവും സിപിഎം ഭീമനാട് ബ്രാഞ്ച് മെമ്പറുമാണ് താനെന്നും യൂനുസ് അലി പറയുന്നു.വണ്ടി ഓടിക്കാൻ കഴിയാത്ത രീതിയിൽ കൊലവിളിയും മുദ്രാവാക്യങ്ങളും ഉയർന്നു. മെസേജുകളും ഫോൺ വിളികളും വന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇത് അത്ര ഗൗരവത്തിലെടുത്തില്ല. സന ബസിൽ ഇനി ആരും യാത്ര ചെയ്യരുതെന്ന് സിപിഐ നേതാവ് പൊറ്റശ്ശേരി മണികണ്ഠൻ സാമൂഹിക മാധ്യമങ്ങളിൽ കുറച്ചുദിവസങ്ങൾക്ക് മുൻപ് പോസ്റ്റിട്ടിരുന്നു. സന ബസ്സിലെ യാത്ര ഒഴിവാക്കുക, ജീവൻ രക്ഷിക്കുക എന്നായിരുന്നു ആ പോസ്റ്റ്. എന്തോ ഒന്ന് നടക്കാനിരിക്കുന്നു എന്നതിന്റെ സൂചനയായിരുന്നു ഇത്.
വാഹനം കത്തിയതിനു പിന്നാലെ മിനിറ്റുകൾക്കകം താൻ പറഞ്ഞ കാര്യം സത്യമായി എന്ന രീതിയിൽ, സന ബസിന് തീപിടിച്ചേ, ദിവസങ്ങൾക്ക് മുൻപ് താൻ സൂചിപ്പിച്ചിരുന്നു സന ബസിൽ യാത്ര ചെയ്യരുതെന്ന് എന്നും ഇദ്ദേഹം പോസ്റ്റിട്ടു. അതിനാൽ വ്യക്തമായ പദ്ധതിയോടെയാണ് ബസ് കത്തിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്.
ബസ് കത്തിയ ശേഷം സിപിഐ നേതാവ് ആർത്തുല്ലസിക്കുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ട്. എന്തോ അട്ടിമറി നടക്കാനിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഇദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിലൂടെ വ്യക്തമാകുന്നത്’, ബസ്സുടമ ആരോപിച്ചു.
രണ്ടാഴ്ച മുൻപ് രാഷ്ട്രീയ വിരോധത്തിന്റെയും വിഭാഗീയതയുടെയും ഭാഗമായി മണികണ്ഠൻ ബസ് തടയുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഉണ്ടായി. ഇതിന്റെ പേരിൽ അദ്ദേഹത്തിന്റെ പേരിൽ പോലീസ് കേസും എടുത്തു.
വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വൈരാഗ്യവും പൊതു ഗതാഗത സംവിധാനത്തെ ബാധിക്കരുതെന്നും യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയണമെന്നും യൂനുസ് പറഞ്ഞു.