വിദേശ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ?പറ്റിയ സമയം ഇതാണ്; ‘ഫ്രീഡം സെയിൽ’ വമ്പൻ ഓഫറുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്;ഇന്ത്യക്കകത്ത് 1279 രൂപ മുതൽ; വിദേശത്തേക്ക് 4279 മുതൽ

Spread the love

ദില്ലി: സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് വൻ വിലക്കിഴിവിൽ ടിക്കറ്റുകളുടെ വിൽപ്പന പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഫ്രീഡം സെയിൽ എന്ന പേരിൽ അരക്കോടി സീറ്റുകൾ ആണ് വിൽപ്പനക്ക് വെച്ചിരിക്കുന്നത്.

ആഭ്യന്തര യാത്രകൾക്ക് 1279 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 4279 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ മൊബൈൽ ആപ്പിലടക്കം എല്ലാ ബുക്കിംഗ് പ്ലാറ്റ്ഫോമിലും ഓഗസ്റ്റ് 15 വരെ ലഭ്യമാകും. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് ആഗസ്ത് 19 മുതൽ അടുത്ത വർഷം മാർച്ച് 31 വരെ യാത്ര ചെയ്യാം.

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ അറിയിപ്പ് ഇപ്രകാരം
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 79 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസ്, ആഭ്യന്തര സർവീസുകള്‍ക്ക് 1279 രൂപ മുതലും അന്താരാഷ്ട്ര സർവീസുകള്‍ക്ക് 4279 രൂപ മുതലും തുടങ്ങുന്ന നിരക്കുകളുമായി ഫ്രീഡം സെയിൽ അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങളുടെ വിപുലമായ ആഭ്യന്തര, അന്തർദേശീയ സർവീസ് ശൃംഖലയിലെമ്പാടുമായി 50 ലക്ഷം സീറ്റുകളാണ് ഫ്രീഡം സെയിലൂടെ ലഭ്യമാക്കുന്നത്. ഓഗസ്റ്റ് 10 ന് www.airindiaexpress.com ലും എയർ ഇന്ത്യ എക്‌സ്പ്രസ് മൊബൈൽ ആപ്പിലും ഫ്രീഡം സെയിൽ ആരംഭിച്ചു.

ഓഗസ്റ്റ് 11 മുതൽ എല്ലാ പ്രധാന ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റുകളിലും ഇത് ലഭ്യമാകും. 2025 ഓഗസ്റ്റ് 19 മുതൽ 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് 2025 ഓഗസ്റ്റ് 15 വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണം, ദുർഗ്ഗാ പൂജ, ദീപാവലി, ക്രിസ്‌മസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും സജീവമായ ഉത്സവ സീസണിലേക്കായാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്രീഡം സെയിൽ അവതരിപ്പിക്കുന്നത്.