മലപ്പുറത്ത് മെസ്സി കല്യാണം ;വിവാഹ കത്ത് ഒരുക്കിയത് മുതൽ കല്യാണപ്പന്തലിൽ വരെ നിറഞ്ഞ് നിന്ന് മെസ്സിയും ബാർസിലോനയും

Spread the love

മലപ്പുറം: മലബാറുകാർക്ക് ഫുട്ബോൾ ജീവവായു പോലെയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഫുട്ബോളും മെസ്സിയും മലബാറിന്റെ ചങ്കിൽനിന്നിറങ്ങി പോകില്ല. ഇതിന് തെളിവായിരുന്നു കഴിഞ്ഞ ദിവസം എടപ്പാൾ അണ്ണക്കംപാട് നടന്ന വിവാഹ ആഘോഷം. കല്യാണപ്പന്തലിൽ നിറഞ്ഞുനിന്നത് മെസ്സിയും സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയും.

അണ്ണക്കംപാട് സ്വദേശി സെയ്ഫുവിന്റെ മകൻ ഷിജാസും കോഴിക്കോട് പയ്യോളി സ്വദേശി നൗഷാദിന്റെ മകൾ ആയിഷ നിഹാലയും തമ്മിലുള്ള വിവാഹ ആഘോഷമായിരുന്നു വേദി. വിവാഹ സൽക്കാരത്തിൽ സുഹൃത്തുക്കളും ബന്ധുക്കളിലധികവും എത്തിയത് ബാർസിലോനയുടെ ജഴ്സി അണിഞ്ഞുകൊണ്ട്. കൂടാതെ വരനും വധുവിനും ജഴ്സി സമ്മാനമായി നൽകുകയും ചെയ്തു.

വരന്റെ സുഹൃത്തുക്കളുടെ സസ്പെൻസ്, വധുവായ ആയിഷ നിഹാലയ്ക്കും കുടുംബത്തിനും ഏറെ കൗതുകമായി മാറി. സ്പെയിനിൽ നിന്നടക്കം എത്തിയ ഷിജാസിന്റെ സുഹൃത്തുക്കൾക്കും ആഘോഷം വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ഷിജാസ് വിവാഹ കത്ത് ഒരുക്കിയതും ബാർസിലോന ജഴ്സിയുടെ കളറിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group