വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ

Spread the love

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ് അയച്ചത്.

രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ കാണിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖയല്ലെന്നാണ് നോട്ടീസിലെ വാദം.

പോളിംഗ് ഓഫീസർ നൽകിയ രേഖകൾ പ്രകാരം ശകുൻ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെയ്തിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞിരുന്നു.എന്നാൽ അന്വേഷണത്തിൽ ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്നും രണ്ടുതവണ വോട്ടുചെയ്തതിന് തെളിവെന്താണെന്നും കമ്മീഷൻ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുൽ ഗാന്ധി കാണിച്ച ടിക്ക് അടയാളപ്പെടുത്തിയ രേഖ പോളിംഗ് ഓഫീസർ നൽകിയ രേഖയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന് നോട്ടീസ് അയച്ചത്. രാഹുൽ ഗാന്ധിയുടെ ആരോപണം വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് നോട്ടീസ് നൽകിയുള്ള കമ്മീഷന്റെ നീക്കം.