കുമരകത്തെ ബെവ്കോയിൽ വാഹനത്തിലെത്തി മദ്യം വാങ്ങിയാൽ പോലീസ് പെറ്റിയടിക്കും: കാരണം ഇതാണ്

Spread the love

കുമരകം: അട്ടിപ്പിടിക റോഡരികിലുള്ള കുമരകത്തെ ബെവ്കോ ഔട്ട് ലെറ്റിൽ വാഹനത്തിലെത്തി മദ്യം വാങ്ങുന്നവർ പോലീസിൽ പെറ്റിയും അടക്കണമെന്ന് ആക്ഷേപം. മദ്യത്തിന്റെ ഭാരിച്ച ടാക്സിനൊപ്പം പെറ്റി ഇനത്തിലെ പണവും സർക്കാർ ഖജനാവിലെത്തും.

ബെവ്കോ ഔട്ട്ലെറ്റിന്റെ മുന്നിൽ ആവശ്യത്തിന് പാർക്കിംഗ് സൗകര്യമുണ്ടെങ്കിലും ഉയരവ്യത്യാസം മൂലം വാഹനം റോഡിൽ നിന്നും പാർക്കിംങ്ങിലേയ്ക്ക് എത്തിക്കാൻ കഴിയാത്തതാണ് ഉപഭോക്താക്കൾക്ക് പിഴ ലഭിക്കാൻ കാരണമാകുന്നത്.

ഇക്കാരണത്താൽ റോഡരികിൽ വാഹനം നിർത്തിയിട്ടാണ് മദ്യം വാങ്ങാനെത്തുന്നവർ ഔട്ട് ലെറ്റിലേക്ക് പോകുന്നത്. ഈ സമയം വീതി കുറഞ്ഞ അട്ടിപ്പീടിക റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് സാധാരണമാണ്. ഇവിടുത്തെ ഗതാഗതക്കുരുക്കിനെകുറിച്ച് പോലീസിൽ പലരും പരാതി അറിയിക്കാറുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാൽ ഇവിടെ പോലീസ് പരിശോധന നടത്തി പിഴ ഈടാക്കി വരുന്നു. ബിവറേജസ് കോർപറേഷൻ അധികൃതർ പാർക്കിങ് സൗകര്യം ഉണ്ടാക്കി കൊടുത്തു പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.