ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനടിയിലേക്ക് എടുത്ത് ചാടി ; കോഴിക്കോട് കല്ലായിയിൽ യുവാവിന്റെ ആത്മഹത്യ ശ്രമം

Spread the love

കോഴിക്കോട് : കല്ലായി റെയിൽവേ സ്റ്റേഷന് സമീപം ബസ്സിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം.

ഇന്ന്  രാവിലെ 10:47 ന് ആയിരുന്നു സംഭവം നടന്നത്. കൊളത്തറ മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന എമറാൾഡ് എന്ന സ്വകാര്യ ബസ്സിനടിയിലേക്ക് ചാടി ആണ് യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

ബസ്സ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റി മുൻപോട്ട് എടുക്കാൻ പോവുന്ന സമയത്താണ് യുവാവ് ബസ്സിൻ്റെ പിൻ ടയറിൻ്റെ മുൻ വശത്ത് ഓടി വന്ന് കിടന്നത് കൃത്യ സമയത്ത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടത് കൊണ്ട് ജീവൻ രക്ഷപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group