
ബെംഗളൂരു: റോഡരികിൽ പ്ലാസ്റ്റിക് ബാഗുകളില്‍ യുവതിയുടെ മൃതദേഹം കളഷണങ്ങളാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തലയും കൈകാലുകളും ഉള്‍പ്പെടെ കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
കർണാടകയിലെ കൊരട്ടഗെരയിലെ കൊലാല ഗ്രാമത്തിലാണ് സംഭവം.
യുവതിയുടെ മൃതദേഹഭാഗങ്ങള്‍ അടങ്ങിയ ഏഴ് പ്ലാസ്റ്റിക് ബാഗുകളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ആദ്യം വഴിയാത്രക്കാരാണ് ഈ വിവരം പോലീസിനെ അറിയിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരം അറിഞ്ഞെത്തിയ പോലീസ് പിന്നീട് നടത്തിയ പരിശോധനയിൽ തലയും മറ്റ് ഭാഗങ്ങളുമടങ്ങിയ ഏഴ് ബാഗുകള്‍ കൂടി കണ്ടെത്തി. ആരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.
മൃതദേഹങ്ങൾ പ്ലാസ്റ്റിക് ബാഗുകളിലാക്കിയ ശേഷം അക്രമികള്‍ കാറിലെത്തി യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം. ഗ്രാമത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. യുവതിയെ മറ്റ് എവിടയോ വച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ സംശയം. അതേസമയം, യുവതിയുടെ മൃതദേഹത്തിന്റെ മുഴുവൻ ഭാഗങ്ങളും കണ്ടെടുക്കാനായിട്ടില്ല.