ജോലിക്ക് എത്താതിരുന്നതോടെ ജീവനക്കാര്‍ അന്വേഷിച്ച് ചെന്നു; യുകെയിൽ വീടിനുള്ളിൽ മലയാളി യുവാവ് മരിച്ച നിലയിൽ

Spread the love

ലണ്ടൻ: മലയാളി യുവാവിനെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ സൗത്ത് യോർക്ക്ഷെയറിന് സമീപമുള്ള റോഥർഹാമിലെ താമസ സ്ഥലത്താണ് കെയർ ഹോം ജീവനക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാലിനെ (26) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറയിൻകീഴ് ഞാറയിൽകോണം കുടവൂർ വടക്കേവീട്ടിൽ വേണുഗോപാൽ- ബേബി ദമ്പതികളുടെ മകനാണ്. ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ അറിയിച്ചതോടെ മെക്സ്ബറോ പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. ആത്മഹത്യയാകാം എന്നാണ് പ്രാഥമിക നിഗമനം.

2021 ഭാര്യ അഷ്ടമി സതീഷ് വിദ്യാർഥി വിസയിൽ യുകെയിൽ എത്തിയതിനെ തുടർന്നാണ് വൈഷ്ണവും യുകെയിൽ എത്തുന്നത്. തുടർന്ന് രണ്ട് വർഷം മുൻപാണ് കെയർഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് വിസ ലഭിക്കുന്നത്. ഭാര്യ അഷ്ടമി ഇപ്പോൾ അവധിയെ തുടർന്ന് നാട്ടിലാണ് ഉള്ളത്. മൃതദേഹം ഡോൺകാസ്റ്റർ എൻഎച്ച്എസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഷ്ണുവാണ് ഏക സഹോദരൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group