
ഞീഴൂർ: കാഞ്ഞിരംപാറ ഭാഗത്ത് പന്നിക്കൂട്ടം കൃഷി നശിപ്പിക്കുന്നു കർഷകർ ദുരിതത്തിൽ.പഞ്ചായത്തിലെ ഒന്നാം വാർഡിൽപെടുന്ന കാഞ്ഞിരംപാറ ഭാഗത്താണ് പന്നികൾ കൂട്ടത്തോടെയെത്തി കൃഷിയിടങ്ങളും മറ്റും നശിപ്പിക്കുന്നത്. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള പന്നിക്കൂട്ടം കൃഷിയിടത്തിലെത്തി നാശംവരുത്തി മടങ്ങുകയാണ്. ഇവ എങ്ങനെ ഇവിടയെത്തിയെന്ന് ആർക്കുമറിയില്ല.
നാട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഇവ ആരുടെയെങ്കിലുമണോയെന്ന് കണ്ടെത്താനായില്ല. പന്നികൾ നശിപ്പിച്ച കൃഷിയിടം നാട്ടുകാർ പഞ്ചായത്തധികൃതരെ കാണിച്ചു കൊടുത്തു.
സമീപവാസികൾ വളർത്തുന്ന പന്നികളാണെന്ന് പരാതി ഉയർന്നതിനെത്തുടർന്ന് ഇത്തരത്തിൽ അന്വേഷിച്ചെങ്കിലും തങ്ങളുടെയല്ല പന്നികളെന്ന് വീട്ടുകാർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പന്നികളെ പിടികൂടാൻ വനംവകുപ്പിന്റെ സഹായം തേടാനുള്ള നീക്കത്തിലാണ് പഞ്ചായത്ത്. കാഞ്ഞിരംപാറ ഭാഗത്ത് ഏക്കറുകണക്കിന് സ്ഥലം കാടുപിടിച്ചുകിടപ്പുണ്ട്. ഇവിടെയാകും പന്നികൂട്ടങ്ങളുള്ളതെന്നും ഞീഴൂർ പഞ്ചായത്ത് പ്രദേശത്ത് കുറക്കൻമാരുടെ ശല്യവും രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.