
കോട്ടയം: പൊൻകുന്നത്ത് വീടിന്റെ മതില്‍ നിർമിക്കുന്നതിനിടെ ഇടിഞ്ഞ് ദേഹത്തുവീണ് തൊഴിലാളി മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം മടുക്കോലിപ്പറമ്ബില്‍ അബ്ദുല്‍ നാസർ(53) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് പൊൻകുന്നം ചിറക്കടവ് റോഡില്‍ ഒരുവീടിന്റെ മതില്‍ നിർമിക്കുന്നതിനിടെയാണ് നിർമാണ തൊഴിലാളിയായ അബ്ദുല്‍നാസറിന്റെ ദേഹത്തേക്ക് മതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: റെജീന. മക്കള്‍: ഷിഹാസ് നാസർ, ഷിഹാന നാസർ. മരുമക്കള്‍: ഇഫ്സാ(ഐഷു), ബി.മാഹീൻ. കബറടക്കം ഞായറാഴ്ച മൂന്നിന് പൊൻകുന്നം മുഹിയിദീൻ ജുമാമസ്ജിദ് കബർസ്ഥാനില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group