അറിവനുഭവങ്ങൾ നേടി സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥികളുടെ ദ്വിദിന ക്യാമ്പ് സമാപിച്ചു

Spread the love

കോട്ടയം: പുതിയ അറിവുകളും അനുഭവങ്ങളും ആർജ്ജിച്ച് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിലെ ദ്വിദിന ക്യാമ്പ് സമാപിച്ചു.വേറിട്ട പ്രായോഗിക പരിശീലനവും ആസ്വാദ്യകരമായ കലാപരിപാടികളും കോർത്തിണക്കിയ ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ അഡ്വ. സിജു കെ ഐസക്ക്‌ നിർവഹിച്ചു.

ഓർമ്മശക്തി ഉദ്ദീപിപ്പിക്കുവാൻ ഉള്ള മാർഗങ്ങളെപ്പറ്റി എഴുത്തുകാരനും സംവിധായകനുമായ ജേക്കബ് പാത്തിങ്കൻ ക്ലാസെടുത്തു. നേതൃത്വ, പ്രസംഗ പരിശീലന ക്ലാസ് ഗാന്ധിജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. റെജി സക്കറിയയും, ‘കുടുംബത്തിലെ സാമ്പത്തിക അച്ചടക്കത്തിൽ കുട്ടികളുടെ പങ്ക് ‘എന്ന വിഷയത്തിൽ അഡ്വ.സിജു കെ ഐസക്കും ക്ലാസ് എടുത്തു.

ജോവാൻ മധുമലയുടെ മാജിക് ഷോയും നീന്തൽ പരിശീലനവും, കുട്ടികളുടെ കലാപരിപാടികളും ക്യാമ്പ് ഫയറും ക്യാമ്പ് അവിസ്മരണീയമാക്കി. പ്രിൻസിപ്പാൾ ജയശ്രീ കെ ബി, വൈസ് പ്രിൻസിപ്പാൾ രഞ്ജിനി കെ ജി സ്റ്റാഫ് സെക്രട്ടറി ശ്രുതിമോൾ ജോയി അധ്യാപകരായ ആഷാ സോമൻ, ശരണ്യ വി എം, ഹെഡ് ഗേൾ സ്നേഹ സൂസൻ വർഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group