വെറും പത്ത് മിനുട്ടിനുള്ളില്‍ കടയില്‍ നിന്നും കിട്ടുന്ന അതേ രുചിയില്‍ മധുരസേവ വീട്ടില്‍ ഉണ്ടാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: വളരെ പെട്ടന്ന് നല്ല നാടന്‍ രുചിയോടെ തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് മധുരസേവ. കുട്ടികള്‍ക്ക് തയ്യാറാക്കി നല്‍കാൻ പറ്റുന്ന മധുര സേവ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.

video
play-sharp-fill

ചേരുവകള്‍

കടലമാവ് – രണ്ട് കപ്പ്
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – ഒരു ടേബിള്‍സ്പൂണ്‍
വെള്ളം – ആവശ്യത്തിന്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
പഞ്ചസാര – മുക്കാല്‍ കപ്പ്
വെള്ളം – കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

കടലമാവിലേക്ക് ഉപ്പും നെയ്യും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് വെള്ളം അല്‍പാല്‍പം ഒഴിച്ച്‌ കുഴച്ചെടുക്കുക. സേവാനാഴിയില്‍ മധുര സേവയുടെ അച്ച്‌ ഇട്ടു മാവു നിറയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് മാവ് പിഴിയുക. കുറച്ചുക‍ഴിഞ്ഞ് തിരിച്ചുംമറിച്ചും ഇട്ട് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ കോരി മാറ്റുക. തയാറാക്കിയ സേവ ചെറിയ കഷണങ്ങളാക്കി ഒടിച്ചു വയ്ക്കുക. പഞ്ചസാരയും വെള്ളവും ഏലയ്ക്കാപ്പൊടിയും കൂടി തിളപ്പിക്കുക. നൂല്‍ പരുവത്തിലുള്ള പാനി ആവുമ്ബോള്‍ തീ ഓഫ് ചെയ്യുക. ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന സേവ ചേർത്ത് ഇളക്കുക. പഞ്ചസാര കട്ടിയായി സേവയില്‍ പൊതിഞ്ഞു വരുന്ന പരുവം വരെ കൈ എടുക്കാതെ തുടരെ ഇളക്കിക്കൊണ്ടിരിക്കുക.