play-sharp-fill
സ്പീഡ് പോസ്റ്റിന് സൂപ്പർ ഫാസ്റ്റിന്റെ വേഗതയുണ്ടെന്ന് പോസ്റ്റ് ഓഫീസുകാർ ;ഇന്റർവ്യൂ 20 ന്, കത്ത് കിട്ടിയത് 24 ന്

സ്പീഡ് പോസ്റ്റിന് സൂപ്പർ ഫാസ്റ്റിന്റെ വേഗതയുണ്ടെന്ന് പോസ്റ്റ് ഓഫീസുകാർ ;ഇന്റർവ്യൂ 20 ന്, കത്ത് കിട്ടിയത് 24 ന്

സ്വന്തം ലേഖകൻ

തേഞ്ഞിപ്പാലം: തപാൽ വകുപ്പിന്റെ നിരുത്തരവാദിത്വം മൂലം യുവതിയ്ക്ക് നഷ്ടമായത് ചെന്നൈയിലെ ഡോ. അംബേദ്കർ ലോ യൂണിവേഴ്സിറ്റിയിലെ അധ്യാപക ജോലി. കാലിക്കറ്റ് സർവകലാശാല സെക്ഷൻ ഓഫീസർ പി. അബ്ദുറഹിമാന്റെ മകൾ ഫാത്തിമ ഫർഹത്തിനാണ് ഈ ദുരനുഭവം.ഇന്നലെയാണ് 20ന് അഭിമുഖത്തിന് എത്താനുള്ള കാർഡ് ലഭിച്ചത്. ഫാത്തിമയുടെ പള്ളിക്കൽ കണ്ണന്തൊടി വീട്ടിലെ വിലാസത്തിലാണ് കത്ത് എത്തിയത്.15ന് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്പീഡ് പോസ്റ്റിൽ അയച്ചതാണെന്ന് തപാൽ മുദ്രയിൽ നിന്ന് വ്യക്തമാണ്. കത്ത് 21ന് മലപ്പുറത്ത് എത്തിയെങ്കിലും പള്ളിക്കലെത്താൻ വീണ്ടും 3 ദിവസം കൂടിയെടുത്തു. അര ലക്ഷം രൂപ മാസ ശന്വളമുള്ള ജോലിയാണ് നഷ്ടമായത്. തപാൽ വകുപ്പിന്റെ വീഴ്ച്ചമൂലം ജോലി നഷ്ടപ്പെട്ടതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പോസ്റ്റ് മാസ്റ്റർ ജനറലിന് ഫാത്തിമ പരാതി നൽകിയിട്ടുണ്ട്.