
കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്തെ വില്ലയിൽ കവർച്ച. 50 പവനും പണവും നഷ്ടപ്പെട്ടു. വയോധികയും മകളും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്.
അന്നമ്മ തോമസ് (84), മകള്‍ സ്നേഹ ഫിലിപ്പ് എന്നിവർ താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
84 വയസുകാരിയായ അന്നമ്മ തോമസ് ശാരീരിക ബുദ്ധിമുട്ടുകളുള്ള ആളാണ്. ഇന്നലെ രാത്രി ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നാലെ ആംബുലൻസ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുകുകയും ചെയ്തു. പുലർച്ചെ ആറുമണിയോടെ ആശുപത്രിയില്‍ നിന്നും ഇവർ വീട്ടിലേക്ക് തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
വില്ലയിലെ 21-ാം നമ്പർ കോട്ടേജിന്റെ മുന്‍ വാതില്‍ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. വെളിയാഴ്ച രാത്രി 2 മണിക്കും പുലർച്ചെ ആറു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. മുറിയിലുണ്ടായിരുന്ന സ്റ്റീല്‍ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷ്ടാവ് കവർന്നത്. വിവരം അറിഞ്ഞതിന് പിന്നാലെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ഫ്ലാറ്റിലെ താമസക്കാരെയും ഫ്ലാറ്റുമായി ബന്ധപ്പെട്ട ആളുകളെയും ചോദ്യം ചെയ്യുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാങ്ങാനം തുരുത്തേൽപ്പാലത്തിനു സമീപം വീടുകളിൽ മോഷ്ടാവിന്റെ കഴിഞ്ഞ ദിവസം മോഷണ ശ്രും നടന്നു.പ്രദേശത്തെ വീടുകളിൽ കയറുന്ന മോഷ്ടാവിന്റെ സിസിടിവി ക്യാമറാ ദൃശ്യം പുറത്തു വന്നു .ഇന്നലെ രാത്രിയിൽ മാങ്ങാനത്തെ വീടുകളിൽ കയറിയ മോഷ്ടാവിന്റെ സിസിടിവി ക്യാമാറാ ദൃശ്യമാണ് പുറത്തുവന്നത്.
പാന്റ്സും ഷർട്ടും ധരിച്ച് ഇൻ ചെയ്ത് സുന്ദരനായ ഒരു കള്ളനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. കണ്ടാൽ മാന്യനെന്ന് തോന്നുന്ന വേഷമാണ് ധരിച്ചിരിക്കുന്നത്.
ഇയാളാണോ വില്ലയിൽ മോഷണം നടത്തിയതെന്ന് പോലീസ് അന്വേഷിക്കുന്നു..
ഇയാളെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കി. വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനകളും നടന്നു വരുന്നു.
കോട്ടയം മാങ്ങാനത്ത് വില്ലയിൽ നിന്ന് 50 പവൻ കവർച്ച ചെയ്ത സംഭവം: അന്വേഷണം മുൻവാതിൽ പൊളിച്ച് അകത്തു കടക്കുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ച്:
സമീപ വീടുകളിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിന് സഹായകമാകും: വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി.